National
ഇന്ത്യയില്‍ വിദേശികള്‍ക്ക് വാക്‌സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി | ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും വാക്‌സിനെടുക്കാന്‍ സൗകര്യമൊരുക്കുന്നു. ഇവര്‍ക്ക് ഇനി വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
വിദേശകള്‍ക്ക് കോവിന്‍ ആപ്പിലൂടെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേഷനിലൂടെയാകും വാക്‌സിനായി സ്ലോട്ടുകള്‍ ലഭിക്കുക. വിദേശികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം രാജ്യത്ത് ഇതാദ്യമായാണ്.
---- facebook comment plugin here -----