National
ഖേല്‍രത്‌നയുടെ പേര് മാറ്റി; ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി | ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി. പുരസ്‌കാരം ഇന് രാജീവ് ഗാന്ധിയുടെ പേരിലായിരിക്കില്ല. ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം എന്നാണ് അറിയപ്പെടുക. മെഡലിനൊപ്പം 25 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വികാരം പരിഗണിച്ചാണ് മാറ്റമെന്നും
അവരുടെ കാഴ്ചപ്പാടിന് നന്ദി പറയുകയാണെന്നും പ്രധാന മന്ത്രി പറഞ്ഞു.
1991-92 കാലത്താണ് പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന ഏര്‍പ്പെടുത്തിയത്. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദാണ് ഖേല്‍രത്‌നക്ക് ആദ്യം അര്‍ഹനായത്. ലിയാണ്ടര്‍ പയസ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ധന്‍രാജ് പിള്ളൈ, പുല്ലേല ഗോപീചന്ദ്, അഭിനവ് ബിന്ദ്ര,അഞ്ജു ബേബി ജോര്‍ജ്, മേരി കോം, റാണി രാംപാല്‍ തുടങ്ങിയവരും പുരസ്‌കാരം ജേതാക്കളില്‍ ഉള്‍പ്പെടും.