Connect with us

Techno

മൈക്രോമാക്‌സ് ഇന്‍ 2 ബി സ്മാര്‍ട്ട് ഫോണ്‍ ജൂലൈ 30 ന് വിപണിയിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി | മൈക്രോമാക്‌സ് ഇന്‍ 2 ബി സ്മാര്‍ട്ട് ഫോണ്‍ ജൂലൈ 30 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സ്മാര്‍ട്ട് ഫോണിന്റെ ലഭ്യത ഫ്ളിപ്പ്കാര്‍ട്ടും വ്യക്തമാക്കി. 6,999 രൂപയ്ക്കാണ് മൈക്രോമാക്‌സ് ഇന്‍ 1 ബി വില്‍പന നടത്തിയിരുന്നത്. പുതിയ മൈക്രോമാക്‌സ് ഇന്‍ 2 ബിയ്ക്ക് അതേ വിലയാണ് കമ്പനി നല്‍കിയിട്ടുള്ളത്. വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്‌പ്ലേ, ഹാന്‍ഡ് സെറ്റിന്റെ പിറകിലായി മുകളില്‍ ഇടത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള കാമറ, മൊഡ്യൂളിനുള്ളില്‍ ഡ്യൂവല്‍ കാമറ സംവിധാനം, റിയര്‍ മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഗ്രേഡിയന്റ് ഗ്ലോസി ഫിനിഷിങ്, വലത്തേ അറ്റത്തായി പവര്‍, വോളിയം ബട്ടണുകള്‍ എന്നിവയാണ് മൈക്രോമാക്‌സ് ഇന്‍ 2 ബിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്ലാക്ക്, ഗ്രീന്‍, ബ്ലൂ എന്നിവയുള്‍പ്പെടെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നത്. മൈക്രോമാക്‌സ് ഇന്‍ഫോ.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവ വഴി മൈക്രോമാക്‌സ് ഇന്‍ 2 ബി സ്വന്തമാക്കാം. മൈക്രോമാക്‌സ് ഇന്‍ 2 ബി ഒരു ഉയര്‍ന്ന പവര്‍ ചിപ്‌സെറ്റ് ഉപയോഗിച്ചാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 5000 എം എ എച്ച് ബാറ്ററി, 160 മണിക്കൂര്‍ മ്യൂസിക് പ്ലേ ബാക്ക്, 15 മണിക്കൂര്‍ വരെ വീഡിയോ സ്ട്രീമിംഗ്, 20 മണിക്കൂര്‍ വെബ് ബ്രൗസിംഗ്, 50 മണിക്കൂര്‍ ടോക്ക് ടൈം എന്നിവ മൈക്രോമാക്‌സ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

Latest