Ongoing News
ക്രുണാല്‍ പാണ്ഡ്യക്ക് കൊവിഡ്; രണ്ടാം ട്വന്റി 20 മാറ്റിവച്ചു

കൊളംബോ | ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി 20 മാറ്റിവച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് മത്സരം മാറ്റിയത്. രണ്ട് ടീമുകളും നിലവില്‍ ക്വാറന്റൈനിലാണ്. ബുധനാഴ്ചത്തേക്ക് മാറ്റിയ മത്സരം താരങ്ങള്‍ നിരീക്ഷണത്തിലായതിനാല്‍ നടക്കാന്‍ സാധ്യത കുറവാണ്.
ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ടി 20 യില്‍ 1-0 ത്തിന് മുന്നിലാണ്. ശ്രീലങ്കന്‍ ബാറ്റിംഗ് കോച്ചിനും വിഡിയോ അനലിസ്റ്റിനും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏകദിന പരമ്പരയും ആരംഭിക്കാന്‍ വൈകിയിരുന്നു. ഇംഗ്ലണ്ടില്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നേരത്തെ റിഷഭ് പന്തിനും കൊവിഡ് ബാധിച്ചിരുന്നു.
---- facebook comment plugin here -----