Connect with us

Gulf

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഉംറ വിലക്ക് നീങ്ങുന്നു; ഇന്ത്യക്കാർ കാത്തിരിക്കണം

Published

|

Last Updated

മക്ക | വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീങ്ങുന്നു. ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് പരിസമാപ്തിയായതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അവസരം നൽകിയുള്ള ഉംറ തീർഥാടനം മുഹർറം ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഹിജ്‌റ വർഷാരംഭമായ  മുഹർറം ഒന്ന് മുതൽ (2021 ആഗസ്റ്റ് 10) തീർഥാടകർ പുണ്യ ഭൂമിയിലെത്തി തുടങ്ങും. കൊവിഡ് രോഗ നിരക്ക് വർധന രേഖപ്പെടുത്തിയ ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ലെബനോൻ തുടങ്ങിയ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക്  തുടരും.

ഫൈസർ, മൊഡേണ, അസ്ട്രാസെനെക്ക, ജെ & ജെ തുടങ്ങിയ കമ്പനികളുടെ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത 18 വയസിന് മുകളിലുള്ളവർക്കാണ് ഉംറ വിസകൾ അനുവദിക്കുകയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Latest