Connect with us

Gulf

മക്കയില്‍ കനത്ത ചൂട്; ഹാജിമാര്‍ക്ക് ആശ്വാസമേകി ഹജ്ജ് മന്ത്രാലയം

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലെത്തിയ ഹാജിമാര്‍ക്ക് ആശ്വാസമേകി ഹറം കാര്യാലയം. ഹറമിലെത്തുന്ന ഹാജിമാര്‍ക്ക് കനത്ത ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ പ്രത്യേക കുടകളാണ് വിതരണം ചെയ്യുന്നത്. ഈ വര്‍ഷവും കനത്ത ചൂടിലായിരിക്കും ഹജ്ജ് കര്‍മങ്ങള്‍ നടക്കുക.

തീര്‍ഥാടകരുടെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനായി ഹറമിലെ എല്ലാ വഴികളിലും സംസം പുണ്യജലം വിതരണം ചെയ്യും. ഇതിനായി റോബോട്ടുകളും പ്രത്യേക വളണ്ടിയര്‍മാരും രംഗത്തുണ്ട്. ഈ വര്‍ഷം ഹജ്ജ് വേളയില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.