Connect with us

Saudi Arabia

പ്രതിമാസ ഇന്ധന വില വര്‍ദ്ധനവ്: സ്വദേശികള്‍ക്കും -വിദേശികള്‍ക്കും ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് വില പരിധി നിശ്ചയിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ ജൂണ്‍ മാസത്തെ വിലയായിരിക്കും നല്‍കേണ്ടിവരിക. ജൂണ്‍ വിലയേക്കാള്‍ ഉണ്ടാകുന്ന വില വര്‍ധന സര്‍ക്കാര്‍ വഹിക്കും .രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവിത ചെലവ് കുറക്കുന്നതിനും സാമ്പത്തിക വളര്‍ച്ചക്ക് പിന്തുണ നല്‍കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം

ജൂണ്‍ മാസത്തില്‍ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമാക്കി വര്‍ദ്ധിപ്പിച്ചിരുന്നു . ജൂലൈ മാസം പെട്രോള്‍ 91 ന് 2.28 റിയാലും 95ന് 2.44 റിയാലുമാക്കിയാണ് പുതുക്കിയിരിക്കുന്നത് . പെട്രോള്‍ പമ്പുകാര്‍ ജൂണ്‍ മാസത്തെ വിലായായിരിക്കും പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുക