National
കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ്: സോണിയയുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം; ശശി തരൂരിനും സാധ്യത

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധി എംപി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് ആകില്ല. അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കാത്ത സാഹചര്യത്തില്‍ ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ബുധനാഴ്ച ചേരും. ബുധനാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. എം പിമാരായ ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്.
---- facebook comment plugin here -----