Connect with us

Kerala

നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; മെസിക്കും കൂട്ടർക്കും ആശംസകൾ ചൊരിഞ്ഞ് രാഷ്ട്രീയ കേരളം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്ക് പിന്നാലെ സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി എ മുഹമ്മദ് റിയാസ്, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, കെ ടി ജലീൽ തുടങ്ങിയവരും അര്‍ജന്റീനയുടെ വിജയത്തെ വാഴ്ത്തി രംഗത്ത് വന്നു.

മെസ്സി തൻ്റെ പ്രതിഭയോട് നീതി പുലർത്തിയെന്നും ഈ കോപ്പ മാറഡോണയുടെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കാമെന്നുമാണ് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചത്. അർജൻ്റീനയുടെ, മെസിയുടെ വിജയത്തിൽ ആഹ്ലാദം. അപ്പോഴും ഒരു ചെറിയ നിരാശയുണ്ട്. കളിയുടെ അവാസന നിമിഷങ്ങളിൽ മെസി പാഴാക്കിയ സുവർണാവസരത്തെക്കുറിച്ചോർത്ത്. ആ ഗോളിലൂടെ സ്വന്തം മുദ്ര പതിപ്പിച്ചു കൊണ്ടായിരുന്നു കോപ്പ വിജയം എങ്കിൽ അതിഗംഭീരമായ പര്യവസാനമായേനെ.ആർക്കറിയാം അത് ഖത്തർ ലോകകപ്പിൽ സംഭവിക്കാനിരിക്കുന്നതാണെങ്കിലോ? – സ്പീക്കർ കുറിച്ചു.

എംഎം മണി കട്ട അര്‍ജന്റീന ഫാന്‍ ആണെങ്കില്‍ കടകംപള്ളി ബ്രസീല്‍ ഫാനാണ്. ബ്രസീല്‍ തിരിച്ചുവരുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.അർജന്റീനയുടെ വിജയത്തെ അനുമോദിക്കുമ്പോഴും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്.

Latest