Connect with us

Kerala

സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

Published

|

Last Updated

തിരുവനന്തപുരം | സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടേയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി അറിഞ്ഞാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും പോലീസ് പറയുന്നു.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശ്ളീല സൈറ്റുകളുടെയും അപ്പ്‌ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികള്‍ക്ക് മേല്‍ അന്വേഷണം നടന്നു വരുന്നു. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ ഇരയായാല്‍ ഉടന്‍ പോലീസ് സഹായം തേടുക.