Connect with us

First Gear

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് ജി 310 ആര്‍, ജി 310 ജി എസ് മോഡലുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജി 310 ആര്‍, ജി 310 ജി എസ് മോഡലുകളെ നവീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. പുതിയ നിറങ്ങളിലാണ് ബവേറിയന്‍ ബ്രാന്‍ഡ് മോട്ടോര്‍ സൈക്കിളുകളെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതോടെ പഴയ കളര്‍ ഓപ്ഷനുകളെല്ലാം കമ്പനി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.

ജി 310 ആര്‍ നേക്കഡ് സ്‌പോര്‍ട്‌സ് മോഡലില്‍ പോളാര്‍ വൈറ്റ് ഒഴിവാക്കിയിട്ടുണ്ട്. റെഡ് റിമ്മുകള്‍ കോനൈറ്റ് ബ്ലൂ മെറ്റാലിക്, കോസ്മിക് ബ്ലാക്ക് ടു എന്നിവയാണ് പുതുതായി ലഭ്യമാക്കിയ കളര്‍ ഓപ്ഷനുകള്‍. എന്നാല്‍ അഡ്വഞ്ചര്‍ ടൂറര്‍ പതിപ്പായ ജി 310 ജി എസ് മോഡലിന് ട്രിപ്പിള്‍ ബ്ലാക്ക് എന്ന പുതിയ നിറമാണ് കമ്പനി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ സൈക്കിളിന്റെ 40 ഇയര്‍ ജി എസ് കളര്‍ ഓപ്ഷനാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മാറ്റങ്ങളോടെ ജി 310 ബൈക്കുകള്‍ വിപണിയില്‍ എത്തിയത്. ടിവിഎസ് അപ്പാച്ചെ ആര്‍ ആര്‍ 310 സ്‌പോര്‍ട്‌സ് ബൈക്കിന്റെ എഞ്ചിനാണ് ജി 310 ആര്‍, ജി 310 ജി എസ് ബൈക്കുകള്‍ക്കും തുടിപ്പേകുന്നത്.

313 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് തുടിപ്പേകുന്നത്. സ്ലിപ്പര്‍ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ എഞ്ചിന്‍ 9500 ആര്‍പി എംല്‍ 34 ബി എച്ച് പി കരുത്തും 7500 ആര്‍ പി എംല്‍ 28 എന്‍ എം ടോര്‍ക്കും ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

റൈഡ്‌ബൈവയര്‍ സാങ്കേതികവിദ്യ, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഫഌഷിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍ എന്നിവയാണ് ജി 310 ആര്‍, ജി 310 ജി എസ് മോഡലുകളുടെ പ്രധാന സവിശേഷതകള്‍. ക്ലച്ച് ലിവര്‍, ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ എന്നിവ ഇപ്പോള്‍ ക്രമീകരിക്കാവുന്നതും നാല് ലെവല്‍ അഡ്ജസ്റ്റ്‌മെന്റിന്റെ സവിശേഷതയും ഉള്‍ക്കൊള്ളുന്നതുമാണ്.

നിലവില്‍ ജി 310 ആറിന്് 2.50 ലക്ഷം രൂപയും ജി 310 ജി എസ് മോഡലിന് 2.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം അവസാനത്തോടെ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ ഈ പുതിയ നിറങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.