Kerala
മൂന്ന് വയസുള്ള കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

കോഴിക്കോട് | കോഴിക്കോട് പയ്യാനക്കലിൽ മൂന്ന് വയസുള്ള കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു. മാതാവ് പോലീസ് കസ്റ്റഡിയിലാണ്. മാതാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാരും പോലീസും പറഞ്ഞു.
പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ ആയിഷ രഹനയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന വൈകുന്നേര സമയത്താണ് മാതാവ് സമീറ കുഞ്ഞിനെ കൊന്നത്.
ഷാൾ കഴുത്തിൽ മുറുക്കുകയായിരുന്നു. കുഞ്ഞിൻ്റെ മൃതദേഹം കോഴിക്കോട് മെഡി. കോളേജ് ആശുപത്രി മോർച്ചറിയിൽ.
---- facebook comment plugin here -----