Connect with us

National

മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിയാകും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിയാകും. കേരളത്തിലെ എന്‍ ഡി എ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
മന്ത്രിസഭാ പുനസ്സംഘടനയുടെ ഭാഗമായി സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ ഉള്‍പ്പടെ 43 പേര്‍ വൈകീട്ട് ആറോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ചന്ദ്രശേഖറിന് പുറമെജ്യോതിരാദിത്യ സിന്ധ്യ, സര്‍ബന്ദ സോനോവാള്‍, ഭൂപേന്ദര്‍ യാദവ്, അനുരാഗ് ഠാക്കൂര്‍, മീനാക്ഷി ലേഖി, അനുപ്രിയ പട്ടേല്‍, അജയ് ഭട്ട്, ശോഭാ കരന്തലജെ, സുനിതാ ഡുഗ്ഗ, പ്രിതം മുണ്ഡെ, ശന്തനു താക്കൂര്‍, നാരായാണ്‍ റാണെ, കപില്‍ പാട്ടില്‍, പശുപതിനാഥ് പരസത്, ആര്‍ സി പി സിംഗ്, ജി കൃഷ്ണന്‍ റെഡ്ഡി, പര്‍ഷോത്തം രുപാല, അശ്വിനി വൈഷ്ണവ്, മനസുഖ് എല്‍ മാണ്ഡാവ്യ, ഹര്‍ദിപ് പുരി, ബി എല്‍ വര്‍മ, നിതീഷ് പ്രമാണിക്, പ്രതിഭ ഭൗമിക്, ഡോ. ഭാര്‍തി പവാര്‍, ഭഗവത് കാരാട്, എസ് പി സിങ് ബഘേല്‍ എന്നിവരും കേന്ദ്ര മന്ത്രിമാരാകുമെന്നാണ് സൂചന.