Ongoing News
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ - അര്‍ജന്റീന സ്വപ്‌ന ഫൈനല്‍

ബ്രസീലിയ | ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി കോപ്പ അമേരിക്കയില്‍ അര്‍ജന്റീന – ബ്രസീല്‍ സ്വപ്‌ന ഫൈനല്‍. സെമിയില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റിയില്‍ പിറന്ന ഗോളുകളാണ് അര്‍ജന്റീനക്ക് വിജയമൊരുക്കിതയത്.
കളിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ നേടിയ അര്‍ജന്റീന മുന്നിലെത്തി. ഏഴാം മിനിറ്റില്‍ മെസ്സി ഒരുക്കിയ പാസില്‍ ലോടറോ മാര്‍ടിനെസ് ആണ് ഗോള്‍ നേടിയത്. 61-ാം മിനുട്ടില്‍ ഡയസിലൂടെ ഗോള്‍ തിരിച്ചടിച്ച് കൊളംബിയ സമനിലപിടിച്ചു. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങി.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത കൊളംബിയക്കായി ക്വാഡ്രാഡോ, ബോര്‍യ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഡി പോള്‍ എടുത്ത കിക്ക് പുറത്തുപോയി. അര്‍ജന്റീനക്കുവേണ്ടി മെസ്സി, പരേഡെസ്, ലോടറോ എന്നിവരും ലക്ഷ്യം കണ്ടു. കൊളംബിയന്‍ താരങ്ങളുടെ രണ്ടു ഷോട്ട് തടുത്തിട്ട് അര്‍ജന്റീന ഗോള്‍കീപര്‍ എമിലിയാനോ മാര്‍ടിനെസ് രക്ഷകനായി.