Connect with us

Kannur

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ ചെറുവാഞ്ചേരി പൂവ്വത്തൂര്‍ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. നിസാര്‍-തസ്‌നി ദമ്പതിമാരുടെ മകന്‍ ചുണ്ടയില്‍ ഹൗസില്‍ സി സി നാജിഷ് (22), മഹമൂദ്-ഹാജിറ ദമ്പതിമാരുടെ മകന്‍ പാലക്കൂല്‍ ഹൗസില്‍ പി മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. മാനന്തേരി വണ്ണാത്തിമൂല സ്വദേശികളാണ് ഇവര്‍.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ ഇരുവരെയും നാട്ടുകാര്‍ കരക്കെത്തിച്ച് പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാജിഷ് മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങള്‍: നകാശ്, നഹിയാന്‍. മന്‍സീറിന്റെ സഹോദരി: ഷഷ്‌ന.

Latest