Kerala
തിരഞ്ഞെടുപ്പ് തിരിച്ചടി, വിവാദങ്ങള്‍; കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍

കാസര്‍കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയണമെന്ന ആവശ്യവുമായി പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍. പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തുകയും സീറ്റ് കച്ചവടമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സുരേന്ദ്രന്‍ ഉടന്‍ രാജിവയ്ക്കണമെന്നാണ് ആവശ്യം.
കാസര്‍കോട്ട് നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. സംസ്ഥാന നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ഇവര്‍ ആരോപിച്ചു.
അച്ചടക്കത്തിന്റെ വാളോങ്ങിയാണ് സുരേന്ദ്രന്‍ ആമുഖ പ്രസംഗം നടത്തിയത്. പാര്‍ട്ടി അച്ചടക്കം വളരെ പ്രധാനമാണെന്നും കോണ്‍ഗ്രസല്ല ബി ജെ പിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.