Connect with us

Kerala

കെ എം മാണിയുടെ പേര് സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ല: എ വിജയരാഘവന്‍

Published

|

Last Updated

ന്യൂഡല്‍ഹി കെ എം മാണി അഴിമതിക്കാരന്‍ എന്ന വാക്ക് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. ഇടത് വിരുദ്ധ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നിര്‍മിക്കുകയായിരുന്നു. എല്‍ ഡി എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്.

കോടതിയില്‍ പറഞ്ഞത് യു ഡി എഫ് അഴമതിയെക്കുറിച്ചാണ്. യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ ഡി എഫ് നിയമസഭയില്‍ പ്രതിഷേധിച്ചത്. എല്ലാ തരം അഴിമതിയൂടേയും കേന്ദ്രമാണ് യു ഡി എഫ് എന്നും എ വിജയരാഘവന്‍ പറഞ്ഞു.

കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം പരിഗണിക്കെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കെ എം മാണി അഴിമതിക്കാരനാണെന്ന ആരോപണം കോടതയില്‍ ഉന്നയിച്ചത്. വിഷയം കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. അവരുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് നടക്കുന്നതിനിടെയാണ് സി പി എം ആക്ടിംഗ് സെക്രട്ടിയും എല്‍ ഡി എഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ പ്രതികരണം.