Connect with us

Kannur

മുഹമ്മദിനായ് കൈത്താങ്ങ്; ലഭിച്ച പണത്തിന്റെ വിവരം വൈകീട്ട് അറിയാം

Published

|

Last Updated

കോഴിക്കോട് | സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സക്കു ക്രൗഡ് ഫണ്ടിങ്ങിലൂടെ എത്ര തുക സമാഹരിക്കാന്‍ കഴിഞ്ഞു എന്നത് ഇന്നു വൈകീട്ട് അഞ്ചുമണിയോടെ അറിയാം.
ഒരു ഡോസ് മരുന്നിന് ആവശ്യമായ 18 കോടി രൂപ സമാഹരിക്കാനുള്ള അഭ്യര്‍ഥനയോട് പ്രതികരിച്ച് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് പലരും ആക്ഷന്‍ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നും ബേങ്ക് സ്റ്റേറ്റ് മെന്റ് ലഭിച്ച ശേഷമേ എത്ര പണം എത്തി എന്നു പറയാന്‍ കഴിയൂ എന്നും ആക്ഷന്‍ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ മാട്ടൂര്‍ പഞ്ചായത്ത പ്രസിഡന്റ് കെ ഫാരിഷ സിറാജ് ലൈവിനോടു പറഞ്ഞു.
ഇന്ന് അഞ്ചു മണിയോടെ ബാങ്ക് സ്‌റ്റേറ്റ് മെന്റ് നല്‍കാമെന്നാണ് ബാങ്ക് മാനേജര്‍ അറിയിച്ചത്. എത്ര പണം ലഭിച്ചു. ഇനി എത്ര ആവശ്യമുണ്ട്. ധന സമാഹരണം തുടരേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം വൈകന്നേരത്തോടെ അറിയാമെന്നും അവര്‍ പറഞ്ഞു.

അക്കൗണ്ട് നമ്പര്‍: 40421100007872. ഐ എഫ് എസ് സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. പേര്: പി സി മറിയുമ്മ. ബേങ്ക്: കേരള ഗ്രാമീണ്‍ ബേങ്ക്, മാട്ടൂല്‍ ശാഖ. ഗൂഗിള്‍ പേ നമ്പര്‍: 8921223421.

Latest