Kerala
മുകേഷിനുണ്ടായ അനുഭവം തനിക്കുമുണ്ടായി; പിന്നില്‍ കോണ്‍ഗ്രസ് ഓപ്പറേഷന്‍- പി വി അന്‍വര്‍

നിലമ്പൂര്‍ | കൊല്ലം എം എല്‍ എ മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയുടെ ശബ്ദ സന്ദേശം വിവാദമായതിന് പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്ന് പറഞ്ഞ് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ രംഗത്ത്. സമാന അനുഭവം തനിക്കുമുണ്ടായെന്നും ഇത്തരം ഓപ്പറേഷന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാകുമെന്നും അന്‍വര്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.
പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈന്‍. സ്വന്തം എം എല്‍ എ അറിയാത്ത കുട്ടിക്ക് റെക്കോര്‍ഡ് ചെയ്യാനും അത് പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യില്‍ എത്തിക്കാനും നന്നായി അറിയാം. അതില്‍ നിന്ന് തന്നെ ഒരു കോണ്‍ഗ്രസ് ഓപ്പറേഷന്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്.
നേരത്തെ 14000 ഫോളോവേര്‍സുള്ള ഒരു കോണ്‍ഗ്രസ് പ്രൊഫൈലില്‍ നിന്ന് തന്റെ എല്ലാ പോസ്റ്റുകളിലും പ്രകോപനപരമായ കമന്റുകള്‍ വന്നിരുന്നു. അഭിഭാഷകയാണെന്നും കെ എസ് യു പ്രവര്‍ത്തകയാണെന്നുമായി അവകാശപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. വിശദമായ പരിശോധനയില്‍ ഐ ഡി വ്യാജമാണെന്ന് മനസ്സിലായി. സൈബര്‍ കോണ്‍ഗ്രസുകാരുടെ വന്‍പിന്തുണ ഈ ഐ ഡിക്കുണ്ടായിരുന്നു.
ഒരു പോസ്റ്റില്‍ വന്ന് കമന്റ് ചെയ്തപ്പോള്‍, മറുപടി നല്‍കി. ഇതോടെ സ്ത്രീയെ അന്‍വര്‍ അപഹസിച്ചേ എന്നുള്ള ഇരവാദം മുഴക്കി പ്രസ്തുത ഐ ഡിയില്‍ നിന്ന് നിരന്തരം പോസ്റ്റുകള്‍ വന്ന് തുടങ്ങി. യു ഡി എഫ് അണികള്‍ പിന്തുണയുമായെത്തി. എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ചില മാധ്യമ സുഹൃത്തുക്കള്‍ എന്ത് കൊണ്ടോ ഇത് വാര്‍ത്തയാക്കിയില്ല എന്നതില്‍ ഇന്നുമെനിക്ക് അത്ഭുതമുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ ഐ ഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടുക്കിക്കാരനായ കെ എസ് യു നേതാവിനെ കൈയോടെ പിടികൂടാന്‍ കഴിഞ്ഞു. കരഞ്ഞ് കൂവി, കാലില്‍ പിടിക്കുന്ന ലെവലില്‍ വരെ അദ്ദേഹം എത്തി. കൊല്ലം അംഗത്തിനെതിരെയും ഇത്തരത്തിലുള്ള പണിയാണ് നടന്നതെന്നതില്‍ ഒരു സംശയവുമില്ലെന്നും അനവര്‍ കൂട്ടിച്ചേര്‍ത്തു. മോശമായി