National
തന്ത്രപ്രധാന പ്രദേശങ്ങൾ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ട്വിറ്ററിൽ പങ്കുവെച്ചത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ തിരിഞ്ഞുകുത്തുന്നു

ന്യൂഡല്‍ഹി | ലഡാക്ക് അടക്കമുള്ള ഇന്ത്യയുടെ സുപ്രധാന പ്രദേശങ്ങൾ ഒഴിവാക്കിയുള്ള ഭൂപടം പങ്കുവെച്ച പഴയ വിവാദം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ തിരിഞ്ഞുകുത്തുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മുതൽ പഴയ വിവാദം സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്. “അഖണ്ഡഭാരതം” എന്ന പേരിലാണ് വികല ഭൂപടം ആറ് വര്‍ഷം മുന്‍പ് ധാമി ട്വീറ്റ് ചെയ്തത്.
നിരവധി പേര്‍ ധാമിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകൾ ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് അടുത്തിടെ ട്വിറ്ററിനെതിരെ രണ്ട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിർത്തിയിലുള്ള ഇന്ത്യന്‍ പ്രദേശമായ ലേ മാപ്പില്‍ ചിത്രീകരിക്കപ്പെട്ടത് ചൈനയുടെ പ്രദേശമായായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍, ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിന് ലോകാരോഗ്യ സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.