Connect with us

Gulf

ശൈഖ് മുഹമ്മദ് ദുബൈ മീഡിയ കൗണ്‍സില്‍ രൂപവത്ക്കരിച്ചു

Published

|

Last Updated

ദുബൈ | ദുബൈ മീഡിയ കൗണ്‍സില്‍ രൂപവത്ക്കരണത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. മാധ്യമങ്ങളില്‍ ഗുണപരമായ കുതിപ്പ് നേടുന്നതിനും എമിറേറ്റിലെ സാമ്പത്തിക, സാമൂഹിക, സാംസ്‌ക്കാരിക വികസനവുമായി കൂടുതല്‍ സംവേദനാത്മകമായ ഒരു മാധ്യമ പ്രസ്ഥാനം സൃഷ്ടിക്കുന്നതിനുമാണ് കൗണ്‍സില്‍.

മാധ്യമ മേഖലയില്‍ സൃഷ്ടിപരമായ മാറ്റം വരുത്താനും അതിനെ സമ്പന്നമാക്കാനും സമഗ്രവും ഏകീകൃതവുമായ തന്ത്രം വികസിപ്പിക്കുക, മത്സരപരവും വിശ്വസനീയവുമായ വാര്‍ത്ത, വിദ്യാഭ്യാസ, വിനോദ മാധ്യമ ഉള്ളടക്കം വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പ്രധാന അറബ്, അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇന്‍കുബേറ്ററായി ദുബൈയുടെ സ്ഥാനം ഏകീകരിക്കുക, പ്രാദേശിക-അറബ് മാധ്യമ പ്രതിഭകളെയും കഴിവുകളെയും വികസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക, ബിസിനസ്, ഫിനാന്‍സ് എന്നിവയുടെ ആഗോള കേന്ദ്രമായി ദുബൈയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാധ്യമ പദ്ധതികള്‍, പരിപാടികള്‍, സംരംഭങ്ങള്‍, കഴിവുകള്‍ക്കും വൈദഗ്ധ്യത്തിനുമുള്ള ഇന്‍കുബേറ്റര്‍ അന്തരീക്ഷം സൃഷ്ടിക്കുക, സാംസ്‌ക്കാരികവും മാനുഷികവുമായ വിഭവം സംഭാവന ചെയ്യുക, അറബ് ലോകത്തെ പ്രമുഖ മാധ്യമ സംഘടനകളെ ആകര്‍ഷിക്കുന്നതിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനായി ആകര്‍ഷണം വര്‍ധിപ്പിച്ച് ദുബൈയെ അവരുടെ പ്രാദേശിക കേന്ദ്രമാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കൗണ്‍സിലിനുള്ളത്.

---- facebook comment plugin here -----

Latest