Malappuram
പോക്കറ്റിലിട്ട പോകോ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന്റെ കാലിന് പൊള്ളലേറ്റു

കൊളത്തൂര്‍ | അടിവസ്ത്രത്തിലെ പോക്കറ്റില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മൂര്‍ക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തില്‍ ശിഹാബുദ്ദീന്‍ (31) ന്റെ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പനം പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീന്‍ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.
പോകോ കമ്പനിയുടെ സ്മാര്‍ട് ഫോണാണ് പൊട്ടിത്തെറിച്ചത്. വലത്തേ കാലിന് പൊള്ളലേറ്റ ഷിഹാബുദ്ദീന്‍ മൂര്‍ക്കനാട് പൊട്ടിക്കുഴിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. പൊട്ടിത്തെറിച്ച ഫോണില്‍ നിന്ന് തീ പടര്‍ന്ന് പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സും നോട്ടുകളും കത്തി. ഒരു മാസം മുമ്പാണ് ശിഹാബുദ്ദീന്‍ പുതിയ ഫോണ്‍ വാങ്ങിയത്.
---- facebook comment plugin here -----