First Gear
മികച്ച അഞ്ച് സവിശേഷതകളുമായി ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യയില്‍

ന്യൂഡല്‍ഡി | ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ മികച്ച അഞ്ച് ഫീച്ചറുകളോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. മാനുവല്‍ ട്രാന്‍സ്മിഷന്‍, എയര്‍ബാഗോട് കൂടിയ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത്. ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 1,833 സിസി ഫ്‌ളാറ്റ് ആറ് എന്‍ഞ്ചിന്‍ ആണുള്ളത്. ഗോള്‍ഡ് വിംഗ് ടൂറിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിന് 37.20 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഗോള്‍ഡ് വിംഗ് ഇന്ത്യയിലെ ഹോണ്ടയുടെ ഏറ്റവും ചെലവേറിയ മോഡലാണ്.
ഡിസൈന്‍
പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിര്‍ അല്‍പം മാറ്റങ്ങള്‍ വരുത്തിയാണ് വിപണിയില്‍ ഇറക്കുന്നത്. കൂടുതല്‍ ലഗേജ് സ്‌പെയ്‌സ്, മികച്ച പില്യണ്‍ കംഫര്‍ട്ട്, മെച്ചപ്പെട്ട സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എഞ്ചിന്‍
യൂറോ 5 / ബിഎസ് 6 കംപ്ലയിന്റ് 1833 സിസി, ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍, ലിക്വിഡ്കൂള്‍ഡ് എഞ്ചിന്‍, 5,500 ആര്‍പിഎം, 124.7 ബിഎച്ച്പി, 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം പീക്ക് ടോര്‍ക്ക് തുടങ്ങിയവയാണ് എന്‍ജിന്‍ സവിശേഷതകള്‍.
ഫീച്ചറുകള്‍
7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളിനൊപ്പം
ആപ്പിള്‍ കാര്‍പ്ലേയുമുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ സിസ്റ്റം, ജിറോകോംപാസ് നാവിഗേഷന്‍, അപ്‌ഗ്രേഡ് ചെയ്ത ഓഡിയോ, സ്പീക്കര്‍ സിസ്റ്റം, സ്മാര്‍ട്ട് കീ പ്രവര്‍ത്തനം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗുകള്‍ തുടങ്ങിയവ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന്റെ സവിശേഷതകളാണ്.
ഇലക്ട്രോണിക്‌സ്
പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് പഴയ മോഡലിനേക്കാള്‍ 10 ലക്ഷം രൂപ കൂടുതലാണ്. എബിഎസ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഡ്യുവല്‍ കമ്പൈന്‍ഡ് ബ്രേക്ക് സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തി സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഐഡ്‌ലിംഗ് സ്റ്റോപ്പ്, ഒരു എയര്‍ബാഗ് എന്നിവയും മോഡലിന്റെ പ്രത്യേകതയാണ്. ടൂര്‍, സ്‌പോര്‍ട്ട്, ഇക്കോണ്‍, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകള്‍ ഗോള്‍ഡ് വിംഗില്‍ ലഭ്യമാണ്.
വേരിയന്റും വിലയും
മെച്ചപ്പെട്ട സ്പീക്കറുകളും കൂടുതല്‍ പില്യണ്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നത്. പേള്‍ ഡീപ് മഡ് ഗ്രേ എന്ന പുതിയ നിറത്തില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ലഭ്യമാണ്. ടോപ്പ് സ്‌പെക്ക് ടൂര്‍ പതിപ്പ് ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്ക് നിറത്തിലും ഡിടിസി ടൂര്‍ വേരിയന്റ് കാന്‍ഡി ആര്‍ഡന്റ് റെഡ് കളറിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 2021 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 366 കിലോഗ്രാം ഭാരമാണുള്ളത്. 37.20 ലക്ഷമാണ് വില. ഡിസിടി വേരിയന്റിന് 367 കിലോഗ്രാം ഭാരവും 39.16 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.