Connect with us

Kuwait

ജൂലൈ മുതല്‍ 12 രാജ്യങ്ങളിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനങ്ങള്‍ക്ക് കുവൈത്തിന്റെ അംഗീകാരം

Published

|

Last Updated

കുവൈത്ത് സിറ്റി | ജൂലൈ 1 മുതല്‍ 12 രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ബോസ്‌നിയ ഹെര്‍സെഗോവിന, ബ്രിട്ടന്‍, സ്‌പെയിന്‍, അമേരിക്ക, നെതര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രിയ ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മ്മനി, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളിലേക്കാണ് നേരിട്ടുള്ള സര്‍വീസിന് മന്ത്രി സഭ അനുമതി നല്‍കിയത്.

അതേസമയം പുതിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഓഗസ്ത് 1 മുതലാണ് ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കിയിട്ടുള്ളത്.