Connect with us

Kerala

കാസര്‍കോട്ടെ ഗ്രാമങ്ങളുടെ കന്നട പേരുകള്‍ മാറ്റരുതെന്ന് കര്‍ണാടക; അത്തരമൊരു നീക്കമില്ലെന്ന് കേരളം

Published

|

Last Updated

തിരുവനന്തപുരം |കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നെന്നാരോപിച്ച് കര്‍ണാടകത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കന്നഡ, തുളു ഭാഷകളില്‍ പേരുകളുള്ള ഗ്രാമങ്ങളുടെ സ്ഥലനാമമാണ് മാറ്റുന്നതെന്ന് യെദ്യൂരപ്പ കത്തില്‍ ആരോപിക്കുന്നു.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു. കേരളത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നു ഇത്തരമൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നും കാസര്‍കോട് ജില്ലാ കലക്ടര്‍ സജിത് ബാബുവും വ്യക്തമാക്കി

അതേ സമയം ഇത്തരമൊരു നീക്കം രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് കര്‍ണാടക ആശങ്കയറിയിച്ചു.