Connect with us

Kozhikode

എസ് വൈ എസിന്റെതും മർക്കസിന്റെതും മണ്ണിൻ്റെ മണമറിഞ്ഞ സേവനങ്ങൾ: മന്ത്രി കെ രാജൻ

Published

|

Last Updated

കൊടുങ്ങലൂരിൽ നടന്ന ചടങ്ങിൽ മർകസും എസ് വൈ എസും ചേർന്ന് നൽകുന്ന മൽസ്യബന്ധന വള്ളങ്ങളുടെ വിതരണ ഉദ്‌ഘാടനം മന്ത്രി കെ രാജൻ, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ | എസ് വൈ എസിൻ്റെത് മണ്ണിൻ്റെ മണമറിഞ്ഞ സേവനങ്ങളാണെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. മർക്കസു സഖാഫത്തി സുന്നിയ്യയും എസ് വൈ എസ് സാന്ത്വനവും ചേർന്ന് മത്സ്യബന്ധന തൊഴിലാളികൾക്ക് നൽകിയ മത്സ്യ ബന്ധന വള്ളങ്ങളും എൻജിനും വലയും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശ മത്സ്യ തൊഴിലാളികൾക്ക് ജീവിതോപാധിയായി എസ് വൈ എസ്, മർകസ് സഖാഫത്തി സുന്നിയ ഭാരവാഹികൾ  നൽകിയ  മത്സ്യബന്ധന  വള്ളങ്ങൾ എട്ട് കുടുംബങ്ങൾക്ക്  ആശ്വാസത്തിൻ്റെ തിരിയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മർകസ് നടത്തുന്ന സാമൂഹിക ഇടപെടലുകൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി നടത്തിയ ചടങ്ങിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എഴുപതിലധികം മൽസ്യബന്ധന വള്ളങ്ങളാണ് സൗജന്യമായി മർകസ് ഇതിനകം നല്കിയത്. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും സ്വയംപ്രാപ്തത കൈവരിക്കുമ്പോഴേ വികസനം പൂർണ്ണാർത്ഥത്തിൽ സാധ്യമാകുകയുള്ളൂ എന്നദ്ദേഹം പറഞ്ഞു.

ടി എൻ പ്രതാപൻ  എം പി, ഇ ടി ടൈസൺ എം എൽ എ, സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി എന്നിവർ  ആശംസകൾ അറിയിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഡോ. അബ്ദുൽ റസാഖ് അസ്ഹരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കളായ അബ്ദുഹാജി കാതിയാളം, ഷമീർ എറിയാട്, എസ് എം കെ തങ്ങൾ മഹ്മൂദി പങ്കെടുത്തു. ഷമീർ എറിയാട് സ്വാഗതവും മാഹിൻ സുഹ്രി നന്ദിയും പറഞ്ഞു