Kerala
അര്‍ജുന്‍ ആയങ്കിക്ക് വാഹനം നല്‍കിയ സജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കും


അര്‍ജുന്‍ ആയങ്കി
കണ്ണൂര്‍ | സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് വാഹനം നല്‍കിയ സജേഷിനെതിരെ നടപടി. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. സംഭവത്തില്‍ സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി വിലയിരുത്തിയാണ് പാര്‍ട്ടി നടപടി. നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു.
പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ പ്രവനര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ പേരെയും കണ്ടെത്തി നടപടിയെടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ഇപ്പോള്‍ പാര്‍ട്ടി പേരെടുത്ത പറഞ്ഞ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ സഹായിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ ഉണ്ടെങ്കില്‍ അവരോട് പിന്‍തിരിയാന്‍ ആവശ്യപ്പെടും. അല്ലാത്ത പക്ഷം നടപടിക്ക് വിധേയമാക്കാനാണ് തീരുമാനം