Kerala
രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

രാമനാട്ടുകര | സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പോലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരന്‍ ഫിജാസ് (28) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സംഘത്തിലെ അംഗമായ ഇയാളാണ് ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
രാമനാട്ടുകര സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് കരുതുന്നത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. സ്വര്‍ണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്.
---- facebook comment plugin here -----