Connect with us

Kerala

അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തി; കൊടി സുനിയുടെ സംഘത്തിന്റെ സംരക്ഷണം

Published

|

Last Updated

കണ്ണൂര്‍  | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കി നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്.ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി കൊടി സുനിയുടെ സംഘം ഇയാള്‍ക്ക് സംരക്ഷണം കൊടുത്തെന്നും റിപ്പോര്‍ട്ട്.

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്താണ് അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലേക്ക് എത്തുന്നത്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കാന്‍ തുടങ്ങിയത്. 12 തവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഘങ്ങള്‍ക്ക് പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നാണ് വിളിപ്പേരെന്നും വിവരം. അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.