Covid19
ജൂലായ് ആറുവരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് സര്‍വ്വീസില്ല: എമിറേറ്റ്‌സ് എയര്‍ലൈന്‍

അബുദാബി | ജൂലായ് ആറുവരെ ഇന്ത്യയില്‍ നിന്ന് യു ഇ ഇിലേക്ക് യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് വിമാന കമ്പനിയുടെ വിശദീകരണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും ഇവര്‍ അറിയിച്ചു.
ജൂണ്‍ 24 മുതല്‍ ദുബൈവിമാനത്താവളം വഴി താമസ വിസക്കാര്‍ക്ക് യു എ ഇയിലേക്ക് മടങ്ങാമെന്ന് ദുബൈ പറഞ്ഞിരുന്നു. എന്നാല്‍ വിമാന കമ്പനികള്‍ ഇതുവരെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. യാത്ര സംബന്ധിച്ച് നിരവധി ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിമാനകമ്പനികള്‍ ടിക്കറ്റ് വിതരണം ആരംഭിക്കാത്തത്.
---- facebook comment plugin here -----