Connect with us

International

മകഫീ സ്ഥാപകന്‍ ജോണ്‍ മകഫീ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

ബാഴ്‌സലോണ | ആഗോളതലത്തില്‍ പ്രശസ്തി നേടിയ ആന്റിവൈറസ് സോഫ്‌റ്റ്വെയറായ “മകഫീ”യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ (75)ബാഴ്‌സലോണയിലെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മകഫീയെ ജയില്‍മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്‌പെയിനില്‍ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാന്‍ സ്‌പെയിനിലെ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

1980കളില്‍ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്റ്റ്വെയര്‍ വില്‍പന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്.നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ് കേസിലാണ് സ്‌പെയിനില്‍ അദ്ദേഹം പിടിയിലായതും. 2020 ഒക്ടോബറിലാണ് ബാഴ്സലോണ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം അദ്ദേഹം അറസ്റ്റിലായത്.

---- facebook comment plugin here -----

Latest