Kerala
മുട്ടില്‍ മരംമുറി; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റി

കൊച്ചി | മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേസില്‍ അടുത്ത മാസം വാദം കേട്ടാല്‍ പോരേ എന്ന് കോടതി ചോദിച്ചപ്പോള്‍ പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള മുന്‍ ഉത്തരവ് തുടരന്വേഷണത്തെ ബാധിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മാത്രമാണ് മരം മുറിച്ചതെന്നും എന്നാല്‍, ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് തങ്ങളെ വേട്ടയാടുകയാണെന്നും ഹരജിക്കാര്‍ കോടതിയില്‍ ആരോപിച്ചു.
---- facebook comment plugin here -----