Connect with us

International

കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കുതിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം

Published

|

Last Updated

കാബൂള്‍ | കോവിഡ് 19 മൂന്നാം തരംഗത്തിലേക്ക് കടക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍ ഓക്‌സിജന്റെ വിതരണം വര്‍ദ്ധിപ്പിക്കുകയാണെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പത്ത് പ്രവിശ്യകളില്‍ ഓക്‌സിജന്‍ വിതരണ പ്ലാന്റുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ 65 ശതമാനം വരെ കൊവിഡ് പോസിറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഗുലാം ദസ്തിഗിര്‍ നസാരി അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ ഒരു ദിവസം വെറും 4,000 ടെസ്റ്റുകൾ മാത്രമാണ് നടത്തുന്നത്.

ഇറാനില്‍ നിന്ന് ശനിയാഴ്ച 900 ഓക്‌സിജന്‍ സിലിണ്ടറുകള്‍ അഫ്ഗാനിസ്ഥാന് ലഭിച്ചിട്ടുണ്ട്. മൊത്തം 3,800 സിലിണ്ടറുകള്‍ കാബൂളില്‍ എത്തിക്കുമെന്ന് ടെഹ്റാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി കയറ്റുമതി വൈകിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് 1,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍ രാജ്യത്ത് എത്തിച്ചിട്ടുണ്ട്.