Connect with us

Kerala

കൊല്ലം ശാസ്തനടയില്‍ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Published

|

Last Updated

കൊല്ലം | ശാസ്താംകോട്ടക്കടുത്ത് ശാസ്തനടയില്‍ യുവതിയെ ഭര്‍ത്താവിന്‍രെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കല്‍ അറിയിച്ചു. വിസ്മയയുടെ ഭര്‍ത്താവായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെയാണ് പ്രധാന ആരോപണങ്ങള്‍. ഭര്‍തൃഗ്രഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലര്‍ച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ് പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.