Saudi Arabia
വീണ്ടും ഹൂത്തി വ്യാമാക്രമണ ശ്രമം: പതിനേഴ് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

ഖമീസ് മുശൈത്ത് |സഊദി അറേബ്യയിലെ ഖമീസ് മുശൈത്ത്-നജ്റാന്‍ പട്ടണങ്ങള്‍ക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണശ്രമം . ഇരുപത്തിനാല് മണിക്കൂറിനിടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പതിനേഴ് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു
യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന എല്ലാ ആക്രമണങ്ങളും അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും ,ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും .യുഎന്‍, ഐക്യരാഷ്ട്രസഭ, എന്നിവ യെമനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടും ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ച് രാജ്യത്തെ ആക്രമിക്കുകയാണെന്നും വക്താവ് പറഞ്ഞു
ആക്രമണത്തെ അറബ് പാര്‍ലമെന്റും,അറബ് രാജ്യങ്ങളും അപലപിച്ചു .മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ ഹൂത്തികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികള്‍ സ്വീകരികണമെന്നും ,സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ സഊദി അറേബ്യ സ്വീകരിച്ച എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി