Connect with us

Ongoing News

യൂറോ കപ്പ്: ഫ്രാന്‍സിനെ പിടിച്ചുകെട്ടി ഹംഗറി

Published

|

Last Updated

ബുഡാപെസ്റ്റ് | ലോകചാംപ്യന്‍മാരായ ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കി ഹംഗറി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ അറ്റില ഫിയോളയിലൂടെ ആദ്യ ഗോള്‍ നേടിയത് ഹംഗറിയായിരുന്നു. 66ാം മിനുട്ടില്‍ ഫ്രഞ്ച് നായകന്‍ അന്റോണി ഗ്രീസ്മാന്‍ ഗോള്‍ മടക്കി സമനില പിടിച്ചു.

ഭൂരിപക്ഷം സമയം പന്ത് കൈവശം വെച്ചത് ഫ്രാന്‍സ് ആയിരുന്നെങ്കിലും അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കരുത്തര്‍ക്ക് സാധിച്ചില്ല. മത്സരത്തില്‍ 67 ശതമാനവും പന്ത് ഫ്രാന്‍സിന്റെ അധീനതയിലായിരുന്നു. ഹംഗറിയുടെ എന്ദ്രെ ബോട്കക്കും ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവാര്‍ഡിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

---- facebook comment plugin here -----

Latest