Kerala
മാലിന്യം തള്ളിയതിനെചൊല്ലി തര്‍ക്കം: വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി

ഇടുക്കി | മാലിന്യം നിക്ഷേപിച്ചതിനെ ച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍വാസിയായ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. കുമളി അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനുവിന്റെ(30) ഇടതുകൈയ്യാണ് അയല്‍വാസി പട്ടശേരിയില്‍ ജോമോള്‍ വാക്കത്തികൊണ്ട് വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല വിഷയങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവില്‍പോയ ജോമോള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----