National
24 മണിക്കൂറിനിടെ രാജ്യത്ത് 67,208 കൊവിഡ് കേസുകള്‍; 2,330 മരണം
ന്യൂഡല്‍ഹി | ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,208 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.2,330 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 1,03,570 പേര്‍ രോഗമുക്തി നേടി. പ്രതിദിന കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്നും നേരിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധാനാഴ്ച62,224 ആയിരുന്നു രാജ്യത്തെ പ്രതിദിന കൊവിഡ് കേസ്
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു. ആകെ മരണം 3,81,903. ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670. നിലവില്‍ 8,26,740 പേരാണ് ചികിത്സയിലുള്ളത്. 71 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്
രാജ്യത്ത് ഇതുവരെ 26,55,19,251 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----




