Connect with us

National

പോലീസുമായുള്ള ഏറ്റ്മുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അമരാവതി | ആന്ധ്രപ്രദേശില്‍ പോലീസുും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റ്മുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വിശാഖപട്ടണം ജില്ലയിലാണ് സംഭവം.

കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന വനിതാ മാവോയിസ്റ്റ് നേതാവും ഉള്‍പ്പെടുമെന്ന് ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകളും നക്സല്‍ വിരുദ്ധ സേനയും തീഗലമെട്ട വനപ്രദേശത്തുവെച്ച് ഏറ്റുമുട്ടുകയായിരുന്നു. ആറ് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു