Connect with us

Gulf

ഹജ്ജ് 2021: പ്രഥമ പരിഗണന ഇതുവരെ ഹജ്ജ് നിർവഹിക്കാത്തവർക്ക്

Published

|

Last Updated

മക്ക | ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഹജ്ജ് മന്ത്രാലയം പുറത്തുവിട്ടു. 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കും ഇതുവരെ ഹജ്ജ് കർമം നിർവഹിക്കാത്തവർക്കുമാണ് ഈ വർഷം ഹജ്ജിന് പ്രഥമ  പരിഗണന.

തിരഞ്ഞടുക്കപ്പെടുന്നവരുടെ പട്ടിക  ജൂൺ 25ന് പ്രസിദ്ധീകരിക്കും. ഹാജിമാരുടെ ആരോഗ്യ-സുരക്ഷ കണക്കിലെടുത്താണ് ക്രമീകരണങ്ങൾ  നടത്തിയിരിക്കുന്നതെന്നും വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി ലഭിക്കില്ലന്നും മന്ത്രാലയം അറിയിച്ചു.

സഊദിയിലുള്ളവർക്കാണ് ഇത്തവണയും ഹജ്ജിന് അനുമതിയുള്ളത്.