Malappuram
മഴവിൽ ക്ലബ് ലോഞ്ചിംഗ് ജില്ലാ ഉദ്ഘാടനം തിങ്കളാഴ്ച

മലപ്പുറം | പുതിയ അധ്യയന വർഷത്തിലെ മഴവിൽ ക്ലബ് ലോഞ്ചിംഗ് ജില്ലാ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം അബു ഹനീഫൽ ഫൈസി തെന്നല സന്ദേശം നൽകും.
എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് കൊടുവള്ളി, യഅകൂബ് പൈലിപ്പുറം വിഷയാവതരണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിക്കും.
സി കെ ശാക്കിർ സിദ്ധീഖി, കെ തജ്മൽ ഹുസൈൻ, ടി എം ശുഹൈബ്, മുഷ്താഖ് സഖാഫി, അബ്ദുസ്സലാം ലത്വീഫി സംബന്ധിക്കും.
---- facebook comment plugin here -----