Connect with us

Gulf

ഹജ്ജ് രജിസ്‌ട്രേഷൻ ഇന്നു മുതൽ; ഓൺലൈൻ വഴി ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്യാം

Published

|

Last Updated

മക്ക | ഈ വർഷത്തെ ഹജ്ജ് അപേക്ഷകൾ ഞായറാഴ്ച്ച മുതൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ജൂൺ 23 ബുധനാഴ്ച രാത്രി 10 മണി വരെ ഹജ്ജ് മന്ത്രലയത്തിന്റെ https://localhaj.haj.gov.sa/ ഇലക്ട്രോണിക് പോർട്ടൽ വഴി അപേക്ഷിക്കാ‌ം.

അപേക്ഷകൾ സ്വീകരിച്ച ശേഷം ഹജ്ജിന് അവസരം ലഭിച്ചവർക്ക് വെള്ളിയാഴ്ച 1 മണി മുതൽ വിവിധ ഹജ്ജ് പാക്കേജുകൾ തിരഞ്ഞടുക്കുവാൻ അവസരം ലഭിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്ജ് ചെയ്യാൻ കഴിയാത്തവർക്കാണ് ഈ വർഷം ഹജ്ജ് രജിസ്ട്രേഷന് മുൻഗണന ലഭിക്കുക. സഊദിയിൽ കഴിയുന്ന സ്വദേശികളും വിദേശികളുമടക്കം 160 രാജ്യങ്ങളിൽ നിന്നുള്ള 60,000 പേർക്കാണ് ഹജ്ജിന് ഇത്തവണ അവസരമുള്ളത്.