Connect with us

Kerala

കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കുന്നത് തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ആകില്ലെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച് മരുന്നുകള്‍ നല്‍കുന്നത് തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ആകില്ലെന്നും ഇത് സംബന്ധിച്ച ഹരജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

തിരുവന്തപുത്തെ ഹോമിയോ ഡോക്ടര്‍ ജയപ്രസാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും ഹരജിയിലുണ്ട്. കൊവിഡ് ചികിത്സക്ക് ഹോമിയോ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest