Connect with us

Kerala

ബജറ്റ് രാഷ്ട്രീയ പ്രസംഗം; കാപട്യം നിറഞ്ഞത്- വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | ബജറ്റില്‍ ധനമന്ത്രി രാഷ്ട്രീയം കുത്തിനിറച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയം നിറച്ചു. സര്‍ക്കാറിന്റെ ബജറ്റും നയപ്രഖ്യാപനവും തമ്മില്‍ രാഷ്ട്രീയത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. നയപ്രഖാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞു.
പ്രതിപക്ഷം നിര്‍ദേശിച്ച ചില കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ടെന്നും സതീശന്‍ പറഞ്ഞു. മൂന്നാം കൊവിഡ് തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇപ്പോള്‍ നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു.

പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നത്. ബജറ്റ് പ്ര്യഖ്യാപനങ്ങളില്‍ അവ്യക്തതയുണ്ട്. കണക്കുകളില്‍ അവ്യക്ത വ്യക്താണ്. ഒന്നാം ഉത്തേജന പാക്കേജ് മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. 20,000 കോടിയുടെ ഉത്തേജന പാക്കേജ് അധിക ചെലവാണ്. നീക്കിയിരിപ്പായി 5,000 കോടിയുണ്ടെന്നത് ബജറ്റില്‍ കണ്ടില്ല. കാപട്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബജറ്റാണിതെന്നും സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ഒരു പുതിയ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിന്റെ നേരെ എതിര്‍ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ജീവനില്ലാത്ത, എവിടേയും സ്പര്‍ശിക്കാത്ത, നിരാശജനകമായ ബജറ്റാണിതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest