Connect with us

Covid19

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്ന് ക്ഷാമം

Published

|

Last Updated

കോഴിക്കോട് | ചികിതസാ രംഗത്ത് ആശങ്ക സൃഷ്ടിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം നരിടുന്നതായി റിപ്പോര്‍ട്ട്. രോഗികള്‍ക്ക് കൊടുക്കാറുള്ള മരുന്ന് ഇന്നലെ പൂര്‍ണമായും തീര്‍ന്നിരുന്നു. തുടര്‍ന്ന് 20 വയെല്‍ മരുന്ന് കണ്ണൂരില്‍ നിന്നും ആറ് വയല്‍ മരുന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് എത്തിച്ചത്.

ഇന്ന് രോഗികള്‍ക്ക് നല്‍കാന്‍ മരുന്ന് സ്റ്റോക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളുള്ള 16 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു രോഗിക്ക് ഒരു ദിവസം ആറ് വയെല്‍ മരുന്ന് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.