Connect with us

Kerala

ചാല മാര്‍ക്കറ്റിലെ തീപ്പിടുത്തം; നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ നടത്തുമെന്ന് മേയര്‍

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാന ജില്ലയില്‍ തീപ്പിടുത്തങ്ങളുടെ പരമ്പരയുണ്ടാകുന് പശ്ചാത്തലത്തില്‍ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ചാല മാര്‍ക്കറ്റിലെ തീപിടുത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം ആണ് മേയര്‍ ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുന്നതോടൊപ്പം 40 ഇടങ്ങളില്‍ ഫയര്‍ ഐഡന്റുകളും പമ്പുകളും സ്ഥാപിക്കുന്ന പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും മേയര്‍ അറിയിച്ചു. ഇതിലേക്കായി അഗ്‌നിസുരക്ഷാ വകുപ്പിന്റെയും നഗരസഭാ എന്‍ജിനിയറിങ് വിഭാഗത്തിന്റെയും സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. ചാല മാര്‍ക്കറ്റില്‍ ഇന്നുണ്ടായ തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നഗരത്തിലെ കെട്ടിടങ്ങളുടെ അഗ്‌നി സുരക്ഷാ ഉള്‍പ്പെടെയുള്ള പരിശോധിക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രളയവും കൊവിഡും പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനു തടസമായി.

 

Latest