Connect with us

Health

ഉറങ്ങുന്ന സമയം മസ്തിഷ്‌കം ഓര്‍മകളെ ശക്തിപ്പെടുത്തുന്നുവെന്ന് പഠനം

Published

|

Last Updated

ഓര്‍മയും ഉറക്കവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതില്‍ വ്യാപൃതരാണ് ദീര്‍ഘകാലമായി ഗവേഷക ലോകം. ഉറങ്ങുന്ന സമയം ഓര്‍മകളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ് മസ്തിഷ്‌കമെന്ന് ഈയടുത്ത് നടന്ന പഠനത്തില്‍ വ്യക്തമായി. സാവധാനത്തിലുള്ള സ്പന്ദനങ്ങളും ഉറക്കത്തിലെ കേന്ദ്രീകരണവും ഓര്‍മകള്‍ ദൃഢമായിരിക്കാന്‍ സഹായിക്കുന്നുവെന്നാണ് പഠനം.

നാം ഉറങ്ങുമ്പോള്‍ മസ്തിഷ്‌കം പ്രത്യേക രീതികളില്‍ സക്രിയമാകും. ഇത്തരം പാറ്റേണുകളില്‍ രണ്ടെണ്ണം പരസ്പരം കൂടിച്ചേരുമ്പോള്‍ മുമ്പുണ്ടായിരുന്ന ഒരു അനുഭവം വീണ്ടും സജീവമാകും. ഇത്തരത്തിലുള്ള പുനര്‍സജീവതയുടെ ശക്തി എത്രത്തോളമുണ്ടോ അത്രയും തെളിച്ചത്തില്‍ മുമ്പുള്ള സംഭവങ്ങള്‍ ഓര്‍ക്കാന്‍ ഇടയാക്കും.

പുതിയ ഓര്‍മകള്‍ രൂപപ്പെടാനും നിലനിര്‍ത്താനും മന്ദഗതിയിലുള്ള സ്പന്ദനവും ഉറക്ക കേന്ദ്രീകരണവും പങ്കുവഹിക്കുന്നുണ്ട്. ബര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയിലെയും മ്യൂണിക്കിലെ ലുഡ്വിഗ് മാക്‌സിമില്യന്‍സ് യൂനിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.