First Gear
വിപണിയിലെത്തിയിട്ട് എട്ട് മാസം; അരലക്ഷം പിന്നിട്ട് ഥാർ ബുക്കിംഗ്
മുംബൈ | രണ്ടാം തലമുറ മഹീന്ദ്ര ഥാർ എസ് യു വി പുറത്തിറങ്ങി എട്ട് മാസം പിന്നിടുമ്പോൾ ബുക്കിംഗ് അരലക്ഷം പിന്നിട്ടു. പ്രതിമാസം 5,000ത്തിലധികം ബുക്കിംഗാണ് ഥാറിന് ലഭിക്കുന്നത്.
ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണ് കൂടുതൽ ഡിമാൻഡ്. മൊത്തം ബുക്കിംഗിന്റെ 47 ശതമാനത്തോളവും ഓട്ടോമാറ്റിക് വാരിയന്റാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുതിയ ഥാർ എസ് യു വി പുറത്തിറക്കിയത്. 4×4 എസ് യു വിയുടെ എക്സ് ഷോറൂം വില 12.11 ലക്ഷം രൂപയിൽ ആരംഭിച്ച് 14.16 ലക്ഷം വരെ ഉയരുന്നു.
2023 ഓടെ പുതിയ മോഡൽ ഥാർ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.







