Connect with us

National

അഴിമതി ആരോപണം: മഹാരാഷ്ട്ര ഗതാഗത മന്ത്രിക്കെതിരെ അന്വേഷണം

Published

|

Last Updated

മുംബൈ | അഴിമതി ആരോപണത്തില്‍ മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരബിനെതിരെയും ഗതാഗത വകുപ്പിലെ ആറു ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം. നാസിക് പോലീസ് കമ്മീഷണര്‍ ദീപക് പാണ്ഡെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നാസിക് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസി(ആര്‍ടിഒ)ലെ സസ്‌പെന്‍ഷനിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗജേന്ദ്ര പാട്ടീലിന്റെ പരാതിയിലാണു നടപടി. ആര്‍ടിഒ ഓഫീസുകളില്‍ സ്ഥലംമാറ്റത്തിനും നിയമനത്തിനുമായി കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് പാട്ടീല്‍ ആരോപിക്കുന്നു.

എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശിവസേനയുടെ മന്ത്രി അനില്‍ പരബ് പറഞ്ഞു.