Connect with us

Ongoing News

ചാമ്പ്യൻസ് ലീഗ് ഫൈനൽ; സിറ്റിയും ചെൽസിയും ഇന്ന് നേർക്കുനേർ

Published

|

Last Updated

പോർട്ടോ | യുവേഫ ചാമ്പ്യൻസ് ലീഗിലെ കലാശപ്പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ. ഇന്ന് രാത്രി 12.30ന് പോർച്ചുഗലിലെ പോർട്ടോയിലാണ് ഫൈനൽ മത്സരം.

ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ആദ്യമായാണ് സിറ്റിയും ചെൽസിയും നേർക്കുനേർ എത്തുന്നത്. എന്നാൽ യൂറോപ്പിലെ ഇവരുടെ ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലല്ല ഇത്. 1970-71 യുവേഫ യൂറോപ്യൻ ലീഗിലെ സെമിഫൈനൽ പോരാട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു.
അന്ന് പക്ഷേ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു ജയം.

---- facebook comment plugin here -----

Latest